റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ പരീക്ഷണം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും

ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാകസിന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്‌റ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍നിന്നും പരീക്ഷണത്തിനാവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടം ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. സ്പുട്‌നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കാന്‍ റഷ്യ തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ