പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലം സുപ്രീംകോടതി വിധിപ്രകാരം എത്രയും പെട്ടെന്ന് പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ.ശ്രീധരന്റെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതോടെ നടപടി വൈകുകയായിരുന്നുവെന്നും മുഖ്യമന്ത്രി. കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിയാവുന്ന വേഗത്തില്‍ പാലം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. പാലം അഴിമതിക്കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നു. അവസാന ഘട്ടത്തില്‍ എത്തിക്കൊണ്ടിക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നാണ് പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ