കൊട്ടിയം കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല കെ.ജി സൈമണിന്

തിരുവനന്തപുരം: കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവ് നല്‍കിയത്.സെപ്റ്റംബര്‍ മൂന്നിനാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. സംഭവത്തില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ