മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

മാരാരിക്കുളം: കോവിഡ് ബാധിച്ച് മലയാളിയായ നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് (26) ആണ് മരിച്ചത്. ഹവില്‍ദാറായ പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.

ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പു വരെ പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ