കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്.

ഇന്ന് പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്. പാളയം മാര്‍ക്കറ്റില്‍ രോഗ ബാധതയുണ്ടായതോടെ മാര്‍ക്കറ്റ് അടച്ചിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ