എറണാകുളം ജില്ലയില്‍ കൊറോണ ഫ്ളയിംഗ് സ്‌ക്വാഡുകള്‍

എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്‌റെ ഭാഗമായി കൊറോണ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ തീരുമാനം. കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനമായത്.

താലൂക്ക് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുമായിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ
നേതൃത്വത്തിലും വില്ലേജ്/തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ എല്‍. എസ്. ജി സെക്രട്ടറിമാര്‍ക്കുമായിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്.

താലൂക്ക് തലത്തിലെ സ്‌ക്വാഡില്‍ എല്‍. ആര്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്, പോലീസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരിക്കും. തദ്ദേശ തലത്തില്‍ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥര്‍, പോലീസ് ഓഫീസര്‍ എന്നിവര്‍ ആയിരിക്കും അംഗങ്ങള്‍.