തൃശൂർ ജില്ലയിൽ ഇന്ന് 808 പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 808 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, 155 പേർ ജില്ലയിൽ രോഗമുക്തരായി.5530 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ഇന്ന് സമ്പർക്കം വഴി 799 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 കേസുകളുടെ ഉറവിടം വ്യക്തമല്ല.