കടുവാക്കുന്നേല്‍ കുറുവാച്ചന്‍

ട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിലെ കഥാപാത്രവും ഒരേ പേരിലെത്തുന്നത് ഒരിടയ്ക്ക് വിവാദത്തിന് വഴിവെച്ചിരുന്നു.

പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത. സംവിധായകന്‍ ഷാജി കൈലാസും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ജൂലൈയോടെയാണ് ഷൂട്ടിങ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്.