അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു; പ്രതി പന്ത്രണ്ടുകാരന്‍

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു. ഷോളയൂരില്‍ ബോഡിച്ചോള ഊരിലെ രേഷ്മയ്ക്കാണ് കുത്തേറ്റത്. രേഷ്മയെ പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടുകാരനാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.