ഹത്‌റാസ് കേസ്: യുപി പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി

ത്റാസ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍. പൊലീസിനും ജില്ല ഭരണകൂടത്തിനുമെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. മൃതദേഹം തങ്ങളുടെ അനുവാദം കൂടാതെയാണ് സംസ്‌കരിച്ചതെന്നും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും തുടക്കത്തില്‍ പൊലീസ് കേസ് അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നും കുടുംബം അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിനെ ധരിപ്പിച്ചു. അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കുടുംബം കോടതിയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയില്‍ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു. നവംബര്‍ 2ന് കേസ് വീണ്ടും പരിഗണിക്കും.ഹത്‌റാസിലെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍ക്കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.