ഒരു സത്യാന്വേഷിയുടെ പ്രണയലേഖനം ( കവിത -അഞ്ജലി വയലറ്റ് )

ന്റെ പ്രണയത്തെ
ഒരു നനുത്ത തണുപ്പിൽ
ഞാൻ നിനക്ക് പകരാം..
അതിന്റെ മധുരവും
ഉപ്പും എരിവും പുളിയും
നീ അറിയുക..
മറ്റെന്തെങ്കിലും രുചികൾ
കണ്ടെങ്കിൽ അതെന്നോട്
വ്യക്തമായി പറയുക.
എന്റെ പ്രണയത്തെ
ഞാൻ മനസിലാക്കുന്നതിലേറെ
നിനക്ക് അറിയാൻ കഴിയും.
അതിനാൽ രുചിച്ചു നോക്കി
എങ്ങനെ ഉണ്ടെന്ന് പറയുക.
ഒരു സത്യാന്വേഷിയുടെ
പ്രണയം അത് നിനക്ക്
എങ്ങനെയാകും അനുഭവപ്പെടുക
എന്ന് ചിന്തിച്ചു ഞാൻ കുഴയാറുണ്ട്.
നിന്നിലൂടെ എന്നെ അറിയുന്ന
ആനന്ദം എന്തെന്നറിയാൻ
എന്റെ പ്രണയത്തെ
നിന്റെ നഗ്നമായ ആത്മാവിലേക്ക്
സന്നിവേശിപ്പിക്കാൻ എനിക്ക്
തിടുക്കമായി, നീ വേഗം വരുമല്ലോ..
എന്ന് സ്വന്തം..

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ