ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി പോസ്റ്റ്‌ കോവിഡ് രോഗങ്ങൾ

കോവിഡ് രോഗം വന്ന് ബേധമായാലും, പോസ്റ്റ്‌ കോവിഡ് രോഗങ്ങളാൽ ഇരുപത് ശതമാനത്തോളം ആളുകൾ ദുരിതമനുഭവിക്കുന്നുണ്ടെന്ന് കണക്കുകൾ. പോസ്റ്റ് കോവിഡ് രോഗികളിൽ കാണപ്പെടുന്ന രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും, ഹൃദയസംബന്ധമായ രോഗങ്ങളും, ന്യൂറോളജി, വൃക്ക, കിഡ്നി-ഉദരസംബന്ധമായവയുമായ രോഗങ്ങളുമാണ്.

അത്‍‌കൊണ്ട് തന്നെ ഇത്തരം പോസ്റ്റ്‌ കോവിഡ് രോഗങ്ങളെ കുറിച്ച് കോവിഡ് വന്ന് ബേധമായവർ കൂടുതൽ ശ്രദ്ധിക്കണം എന്നും പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ തുടങ്ങേണ്ടതുമാണെന്നാണ് സർവേകൾ പറയുന്നത്.