അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു.
പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ, നോർത്ത് കരോലീന , വിസ്കോൻസിൻ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് അമേരിക്കയിൽ വോട്ടെടുപ്പ് വൈകുന്നത്. നേരിയ ഭൂരിപക്ഷം മാത്രമാണ് ഇതിൽ പല സംസ്ഥാനങ്ങളിലുമുള്ളത്.

ടെക്സാസും ഫ്ലോറിഡയുമടക്കം ഇരുപത്തിയൊന്നു സ്റ്റേറ്റുകളിൽ ഡോണാൾഡ് ട്രംപ് ജയിച്ചു ട്രംപിൽ നിന്ന് അരിസോണ ബൈദൻ പിടിച്ചുവെന്ന് തന്നെ കരുതാം. അരിസോണയും നെബ്രാസ്കയിലെ ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റും സ്വന്തമാക്കിയതോടെ ബൈദന്റെ ഇലക്ട്രൽ കോളേജുകളുടെ എണ്ണം രണ്ടായിരത്തി പതിനാറിൽ ഹില്ലരിക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്
വൈകി വോട്ടെണ്ണൽ തുടങ്ങിയ നെവാദയിൽ ബൈദൻ മുന്നേറ്റം തുടരുകയാണ്.

അതേസമയം ഇരു സ്ഥാനാർഥികളും തങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലുമാണ്. മെയിൽ ഇൻ ബാലറ്റുകൾ മുഴുവൻ എണ്ണിയാൽ താൻ ലീഡിലെത്തുമെന്നാണ് ബൈദൻ പ്രതീക്ഷിക്കുന്നത്. ഇതിനിടെ താൻ വിജയിച്ചുകഴിഞ്ഞുവെന്ന പ്രഖ്യാപനം ട്രംപ് തന്റെ അനുയായികളോട് നടത്തി. വേണ്ടിവന്നാൽ സുപ്രീം കോടചതി വരെ പോകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം മെയിൽ ഇൻ വോട്ട് വരാനിരിക്കുന്ന സാഹചര്യത്തിൽ അതേക്കുറിച്ച് വിശകലനം ചെയ്യാനും കണക്ടിങ്ങ് കേരളം ശ്രമിച്ചു. ജോർജിയയിൽ അറ്റ്ലാന്റയടക്കം സ്ഥിതി ചെയ്യുന്ന കൗണ്ടികളിൽ വൻ ലീഡാണ് ബൈദനുള്ളത്. ഇവിടെ വോട്ടെണ്ണൽ പകുതി പോലുമായിട്ടില്ല. അങ്ങനെ വിവിധ സംസ്ഥാനങ്ങളേയും അവിടുത്തെ വോട്ടിംഗ് കണക്കുകളും വിശകലനം ചെയ്യുമ്പോൾ ഒരു പക്ഷേ ഇപ്പോൾ ട്രംപിനാണ് നേരിയ മുൻതൂക്കം