പുതിയ യുഎസ് വൈസ് പ്രസിഡന്റ്‌ കമല ഹാരിസിനെ കാത്ത് നിരവധി റെക്കോർഡുകൾ

ന്യൂയോർക് ; അമേരിക്കൻ പ്രസിഡന്റ് ആയി ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ ഇന്ത്യക്കാർ ശ്രദ്ധിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ ഇന്ത്യൻ വംശജയായ കമല ഹാരിസിനെയാണ്.

ഒപ്പം വൈസ് പ്രസിഡൻ്റ് ആവുന്ന ആദ്യ വനിത, ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്. കമലയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യൻ വംശജയുമാണ്.