ബിനീഷ് കോടിയേരിയെ എന്‍സിബി കസ്റ്റിയിലെടുത്തു

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് എന്‍സിബി സംഘം ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിനീഷ്.

മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായിരുന്ന മുഹമ്മദ് അനൂപിനെ നേരത്തെ തന്നെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു, അനൂപിനെ കൂടാതെ ചലച്ചിത്ര നടി സഞ്ജന ഗല്‍റാണിയടക്കമുള്ളവരേയും കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ