ആന്തൂരില്‍ 6 വാര്‍ഡില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം. 2, 3, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്.

സി പി മുഹാസ് (വാര്‍ഡ് 2 മോറാഴ), എം പ്രീത (3 കാനൂല്‍), എം പി നളിനി (10 കോള്‍മൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂര്‍), വി സതീദേവി (24 ഒഴക്രോം) എന്നിവര്‍ക്കാണ് എതിരില്ലാത്തത്.

ഇതിനു പുറമെ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാര്‍ഡും എല്‍ഡിഎഫിന് എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ് നഗരസഭ 25ാം വാര്‍ഡായ കൂവോട് ഡി വനജ, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇ സി സതി, പതിനൊന്നാം വാര്‍ഡില്‍ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കെ ധനഞ്ജയന്‍ എന്നിവര്‍ക്കും എതിരുണ്ടായില്ല.

2015ല്‍ ആന്തൂര്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.