കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ് പോസിറ്റീവ്

ൽഹി: കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനാൽ സ്വയം കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.

ഈ സാഹചര്യത്തിൽ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ