കോവിഡ് വാക്സിൻ വിതരണത്തിന്റ രൂപരേഖ തയാറാക്കി കേന്ദ്ര ആരോഗ്യമന്ത്രി

ൽഹി : കോവിഡ് വാക്സീന്‍ നല്‍കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ജൂലൈ– ഓഗസ്റ്റ് മാസത്തോടെ 30 കോടി ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസിന് താഴെയുള്ള രോഗികള്‍‌ക്കും മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 48,493 പേര്‍ രോഗമുക്തി നേടി. കോവിഡ് വാക്സീന്‍ വിതരണത്തിന്റെ രൂപരേഖയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇപ്പോൾ  വിട്ടിരിക്കുന്നത്. ജൂലൈ ഓഗസ്റ്റ് മാസത്തോടെ 25 മുതല്‍ മുപ്പത് കോടി ജനങ്ങള്‍ക്ക് നല്‍കാന്‍ 500 ദശലക്ഷം കോവിഡ് വാക്സീന്‍ ഡോസുളാണ് വേണ്ടത്.