EXCLUSIVE: പാകിസ്ഥാന്‍ വിചാരിച്ച് കാണും ഇതെന്ത് മാരകായുധമാണെന്ന്?  പാക്ക് സൈറ്റ് ഹാക്ക് ചെയ്ത് തന്റെ ഫോട്ടോ ഇട്ടതിനെ കുറിച്ച് സലിം കുമാര്‍

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ മുതല്‍ ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയകളിലും നിറഞ്ഞ് നിന്ന വാര്‍ത്ത മലയാളികള്‍ പാക്കിസ്ഥാന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തു എന്നായിരുന്നു. എന്നാല്‍ അതിലെ ഏറ്റവും വലിയ കൗതുകം സലിംകുമാറിന്റെ ചിത്രവും അദ്ദേഹത്തിന്റെ സി.ഐ.ഡി മൂസ, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകളുമായിരുന്നു. മമ്മൂട്ടിയും ഇന്നസെന്റും സൈറ്റില്‍ നിറഞ്ഞ് നിന്നു.

dnas

വാര്‍ത്ത വൈറലായതോടെ സലിംകുമാറിനെ വിളിച്ചു: ‘ പാകിസ്ഥാനെതിരെ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും വലിയ മാരകായുധമാണ് ഞാനെന്ന് നമ്മുടെ പിള്ളേര് തെളിയിച്ചു. ഇത് ഏതായീ മാരകായുധമെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാനികള്‍ ആലോചിക്കുന്നത്. ഒരു പക്ഷെ, ഇതോടെ അവരുടെ സൈബര്‍ ഹാക്കിംഗ് ഇതോടെ അവസാനിച്ചേക്കുമെന്നും’ അദ്ദേഹം ദി വൈഫൈ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

നമ്മുടെ വിമാനത്താളങ്ങളുടെ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തിട്ടുണ്ട്. അവര്‍ക്ക് നല്ല തിരിച്ചടിയാണ് എന്നെ പോലുള്ളൊരു ആധുധം കൊണ്ട് നല്‍കിയത്. ഇന്ത്യക്കാരിനി കാശ് കൊണ്ട് ആയുധമൊന്നും ഇറക്ക് മതി ചെയ്യണ്ടെന്നും ഇമ്മാതിരി സാധനങ്ങള്‍ മതിയെന്നും പാക്കിസ്ഥാന്‍കാര്‍ ചര്‍ച്ച നടത്തിക്കാണുമെന്നും സലിംകുമാര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ചളു യൂണിയന്‍ തുടങ്ങിയ പ്രമുഖ ട്രോളന്‍മാരുള്‍പ്പെടെ തങ്ങളുടെ ട്രോളുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സലിംകുമാറിന്റെ കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ്.

താന്‍ ചികില്‍സയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്തപ്പോഴും തന്നെ സജീവമാക്കി നിര്‍ത്തിയത് ട്രോളന്‍മാരാണെന്ന് സലിംകുമാര്‍ ഓര്‍മിച്ചു. ട്രോള്‍ ശരിക്കും നല്ല ആക്ഷേപഹാസ്യമാണ്. നോട്ട് നിരോധനത്തെയൊക്കെ പൊളിച്ചടുക്കുകയല്ലേ ട്രോളന്‍മാര്‍. മല്ലു ട്രോളന്‍മാരെ പേടിച്ചണ്് പല രാഷ്ട്രീയനേതാക്കളും സൈബര്‍ ലോകത്ത് നടക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.