Kim Ki Duk വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്

    വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡൂക്ക് അന്തരിച്ചു. 59 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മരണം ആർട്ട് ഡോക് ഫെസ്റ്റ്ഡയറക്ടർ ഡെൽ‌ഫി എൽ‌വിക്ക് സ്ഥിരീകരിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ബാധയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.

    കോവിഡ് വ്യാപനത്തെ തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് ലാത്വിയയിലായിരുന്നു അന്ത്യം. റിഗയ്ക്കടുത്തുള്ള കടൽ തീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളിൽ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയതെന്നാണ് റിപ്പോർട്ട്.

    കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.

    ന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.

    1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ ’93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.

    2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.

    സമരിറ്റൻ ഗേൾ
    ത്രീ അയേൺ
    ടൈം
    സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    വൈൽഡ് ആനിമൽസ് (1996)
    ബ്രിഡ്കേജ് ഇൻ (1998)
    റിയൽ ഫിക്ഷൻ (2000)
    The Isle (2000)
    അഡ്രസ് അൺനോൺ (2001)
    ബാഡ് ഗയ് (2001)
    ദി കോസ്റ്റ് ഗാർഡ് (2002)
    ദി ബോ (2005)
    ബ്രീത്ത് (2007)
    ഡ്രീം (2008)
    പിയാത്ത (2012)[1]
    മോബിയസ് (2013)

    പുരസ്കാരങ്ങൾ
    2000 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രത്യേക പരാമർശം- The Isle
    2001 മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രത്യേക ജൂറി പുരസ്കാരം- The Isle
    2001 ഒപ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, പോർച്ചുഗൽ‍: പ്രത്യേക ജൂറി അവാർഡ്- The Isle
    2001 ബ്രസ്സൽസ് അന്താരാഷ്ട്ര ഫാന്റസി ഫെസ്റ്റിവൽ: ഗോൾഡൻ ക്രോ പുരസ്കാരം- The Isle
    2002 ബെൽജിയം സിനിമ നോവോ ചലച്ചിത്രോത്സവം: അമാകോറോ പുരസ്കാരം – അഡ്രസ് അൺനോൺ
    2002 ഫുകുവോക ഏഷ്യൻ ചലച്ചിത്രോത്സവം, ജപ്പാൻ‍: ഗ്രാന്റ് പ്രിക്സ് പുരസ്കാരം- ബാഡ് ഗയ്
    2003 കാർലോവി വാരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ചെക്ക്‌ റിപ്പബ്ലിക്ക്‌: FIPRESCI അവാർഡ്, NETPAC അവാർഡ്, ടൗൺ കാർലോവി വാരി പുരസ്കാരം- ദി കോസ്റ്റ് ഗാർഡ്
    2003 ലോകാർണൊ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്വിറ്റ്സർലാന്റ്: ജൂനിയർ ജൂറി അവാർഡ്, CICAE/ARTE പുരസ്കാരം, ഏഷ്യൻ ചലച്ചിത്രത്തിനുള്ള NETPAC പുരസ്കാരം, ഡോൺ ക്വിക്സോട്ട് അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    2003 സാൻ സെബാസ്റ്റിയൻ‍ ‍അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്പെയ്ൻ : പേക്ഷകരുടെ അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    2004 അകാഡമി അവാർഡ്, മികച്ച അന്യഭാഷാ ചിത്രം, കൊറിയ : സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    2004 ബെർലിൻ ‍അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മികച്ച സം‌വിധായകനുള്ള സിൽവർ ബീയർ പുരസ്കാരം- സമരിറ്റൻ ഗേൾ
    2004 ലാ പാമാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കാനറി ഐലന്റ്സ്, സ്പെയ്ൻ : സിനിമാറ്റോഗ്രാഫിക്കുള്ള ഗോൾഡൻ ലേഡി ഹരിമഗോഡാ അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    2004 റൊമാനിയൻ ചലച്ചിത്രോത്സവം: മികച്ച സിനിമാറ്റോഗ്രാഫി- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്
    2004 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: FIPRESCI അവാർഡ്, മികച്ച സം‌വിധായകനുള്ള സിൽവർ ലയൺ, ലിയോൻസിനോ ഡിയോറോ പുരസ്കാരം- ത്രീ അയേൺ
    2004 വ്ലാദിവോസ്തോക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഗ്രാൻഡ് പിക്സ് പുരസ്കാരം- ത്രീ അയേൺ
    2004 വ്ലാദിവോസ്തോക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്പെയ്ൻ : മികച്ച ചിത്രത്തിനുള്ള സുവർണ്ണപാദുകം- ത്രീ അയേൺ
    2004 താലിൻ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രോത്സവം, എസ്തോണിയ- മികച്ച സം‌വിധായകൻ, പ്രേക്ഷക അവാർഡ്, പോസ്റ്റിമീസ് ജൂറി പുരസ്കാരം, എസ്റ്റോണിയൻ ഫിലിം ക്രിട്ടിക് അവാർഡ്- ത്രീ അയേൺ​