കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ചു

    കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍നിന്നും സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (45) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഏഴു ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

    മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്‌ലാറ്റില്‍നിന്നാണ് കുമാരി താഴേക്ക് വീണത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ലാറ്റിലെ ജോലിക്കാരിയായിരുന്നു ഇവര്‍.

    ഇംതിയാസിന്റെ ഫ്‌ലാറ്റിലെ അടുക്കളയിലായിരുന്നു വീട്ടു ജോലിക്കാരിയുടെ കിടപ്പ്. എന്നാല്‍ രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമാരിയെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചതും വീട്ടുടമായിയിരുന്നു. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.

    ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ വീട്ടുതടങ്കലില്‍ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. ജോലിക്കാരിയുടെ ഭര്‍ത്താവ്  മൊഴി നല്‍കിയതിനു പിന്നാലെയാണ്  പൊലീസ് കേസെടുത്തത്.
    ജോലിക്കാരി  രക്ഷപെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

    സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോലിക്കാരിയെ വീട്ടുതടങ്കലില്‍ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുമാരിയുടെ ഭര്‍ത്താവ്  മൊഴി നല്‍കിയതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി.