സംസ്ഥാനത്ത് കോളജുകള്‍ നാലിന് തുറക്കും; ശനി പ്രവൃത്തിദിവസം

    തിരുവനന്തപുരം:പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4നു തുറക്കാനും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എല്ലാ കോളജുകളും സര്‍വകലാശാലകളും എട്ടര മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കണം.
    ഒരു വിദ്യാര്‍ഥിക്കു പരമാവധി 5 മണിക്കൂര്‍ ക്ലാസ്; ആവശ്യമെങ്കില്‍ 2 ബാച്ചുകളാക്കാം. ക്ലാസ് മുറി, ലാബ്, ഹോസ്റ്റല്‍ എന്നിവ ശുചീകരിക്കുന്നുവെന്നു പ്രിന്‍സിപ്പല്‍മാരും അധ്യാപകരും 28നു ഹാജരായി ഉറപ്പു വരുത്തണം.