ഡയലോഗ് തെറ്റിച്ച് സി.ഐ സതീഷ് കുമാര്‍, പിന്നീട് കൂട്ടച്ചിരി; വൈറലായി അയ്യപ്പനും കോശിയും സിനിമയിലെ ഷൂട്ടിംഗ് വീഡിയോ

    ക്രിസ്മസ് ദിനത്തില്‍ സിനിമാ ലോകത്തെ ഞെട്ടിച്ചൊരു വാര്‍ത്തയായിരുന്നു നടന്‍ അനില്‍ നെടുമങ്ങാടിന്റെആകസ്മിക മരണം. സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങിത്താണായിരുന്നു മരണം. സംവിധായകന്‍ സച്ചിയെപ്പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ച ശേഷമായിരുന്നു അനിലിന്റെയും വിയോഗം. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവിസ്മരണീയമാക്കിയ സി.ഐ സതീഷ് കുമാര്‍ എന്ന കഥാപാത്രത്തെ മലയളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

    അനിലിന്റെ മരണത്തിനു പിന്നാലെ അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങള്‍അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

    പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോകുന്നതും പിന്നാലെ കൂട്ടച്ചിരിയുമാണ് വീഡിയോയിലുള്ളത്. പൊലീസ് പരേഡിനിടെ ബിജു മോനോനൊപ്പമുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്.

    ശനിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ അനില്‍ നെടുമങ്ങാട് മലങ്കര ജലാശയത്തില്‍ മുങ്ങിത്താണാണ് മരിച്ചത്. കയത്തില്‍ മുങ്ങിയ അനില്‍ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിച്ചെന്ന് പാലാ സ്വദേശി അരുണ്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനില്‍ ആഴമേറിയ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

    അപകട വിവരം സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകള്‍ക്കകം അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റില്‍ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇതിനിടെ  മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോകടര്‍മാരും പറയുന്നത്.

    നീന്തല്‍ അറിയാമായിരുന്നെങ്കിലും ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനിലിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
    <iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fadarsh.sadanandan.56%2Fvideos%2F3633520316767542%2F&show_text=false&width=476” width=”476″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>