കോടതിയിലെ പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു

കേരളത്തിലെ കോടതിമുറിയില്‍ പോലും പെണ്ണിന് രക്ഷയില്ല

ആലുവ മുന്‍സിഫ് കോടതിയില്‍ ഈ വര്‍ഷം നടന്ന പീഡനശ്രമത്തിന്‍െറ കുറ്റപത്രം സമര്‍പ്പിച്ചു

പ്രതി ബഞ്ച് ക്ലാര്‍ക്ക് കാലടി സ്വദേശി മാര്‍ട്ടിന്‍

എറണാകുളം-  കോടതി മുറിയിൽ വെച്ച് സ്ത്രീയെ ബലാൽസംഘത്തിന്  ഇരയായ കേസിൽ പോലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചു. ആലുവ മുൻസിഫ് കോടതിയിലെ താൽക്കാലിക ജീവനക്കാരിയാണ് ക്രൂരമായ പീ‍‍ഡനത്തിന് ഇരയായത് . കോടതിയലെ ബഞ്ച് ക്ളാർക്ക് കാലടി സ്വദേശി മാർട്ടിനാണ് (46 )പ്രതി. പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതി  കുറ്റക്കാരനെന്ന് പോലീസ് കണ്ടത്തിയിരുന്നു. പ്രതിയെ  തുടർന്ന് ജോലിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നു. ബലാൽസംഗത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്ന്  അന്വേഷണം നടത്തിയ സിഐ വിശാൽ ജോൺസൺ പറ‍ഞ്ഞു.

കോടതി മുറിയിൽ വെച്ച് ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് .കോടതിയിലെ മറ്റു ജീവനക്കാർ എത്തുന്നതിന് മുമ്പാണ് പ്രതി പീഡനം നടത്തിയിരുന്നത്. കോടതിയായിരുന്നതിനാല്‍ മറ്റാരും അവിടേക്ക് ചെന്ന് നോക്കാറില്ലാത്തത് ഇയാൾ മുതലെടുക്കുകയായിരുന്നു.

താൽക്കാലിക ജീവനക്കാരിയായതിനാൽ ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് യുവതി പീഡന വിവരം ആരേയും അറിയിച്ചില്ല. നിരന്തരം ഉണ്ടായ പീഡനത്തെ തുടർന്ന്  യുവതി മാനസികാസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനു ശേഷമാണ് യുവതി ബന്ധുക്കളോട് പീഡനക്കാര്യം വെളിപ്പെടുത്തിയത്. ഈ വിവരം ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കോടതി യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതി തന്നെയാണ് പോലീസിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.