കമല ഹാരിസ് കൊവിഡ് വാക്‌സിനെടുത്തു: ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ലൈവ് സംപ്രേഷണം

    വാഷിംങ്ടണ്‍: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ് വാക്സിന്‍ എടുത്തു. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല വാക്‌സിന്‍ എടുത്തത്.

    നിയുക്ത വൈസ് പ്രസിഡന്റ് വാക്‌സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തു. ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് ലൈവ് സംപ്രേഷണം നടത്തിയത്.

    അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്. ജനുവരി 20നാണ് കമല അമേരിക്കയുടെ  ആദ്യത്തെ ബ്ലാക്ക് ഇന്ത്യന്‍ അമേരിക്കന്‍  വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. കമലയുടെ ഭര്‍ത്താവ് ഡഗ് എമ്‌ഹോഫും വാക്‌സിന്‍ എടുത്തിട്ടുണ്ട്.