കടല്‍ ജീവിയുടെ ശരീരത്തില്‍ ട്രംപിന്റെ പേര് ‘പച്ചകുത്തി

കടല്‍ സസ്തനിയായ മാനറ്റിയുടെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെഴുതി ക്രൂരത. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. ട്രംപും അനുയായികളും വന്‍വിവാദത്തില്‍ ഉള്‍പ്പെടുമ്പോഴാണ് പുതിയ വിവാദം കൂടി ഉയരുന്നത്. ഫ്‌ലോറിഡയിലെ ഹോമോസാസ നദിയില്‍ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് മാനറ്റി. സാധുമൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് കടല്‍പ്പശുവിന്റെ പുറത്ത് എഴുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവര്‍ക്ക് 5000 യുഎസ് ഡോളര്‍(3,668,968 രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. 1.2 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു