മലബാർ എക്സ്പ്രസിലെ തീപിടിത്തം; റയിൽവേ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

    തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥാനെ സസ്പെൻഡ് ചെയ്ത് റയിൽവേ. കാസർകോട് റയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റയിൽവേ സൂപ്പർവൈസറെയാണ്  അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

    കാസർകോട് നിന്ന് സ്ഥലംമാറി പോയ രണ്ട് പൊലീസുകാരുടെ ബൈക്കിൽനിന്നാണ് ലഗേജ് ബോഗിയിൽ  തീ പടർന്നതെന്നാണ് പ്രഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ടാണ് കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അതേസമയം ബൈക്കുകൾ കയറ്റുന്നതിന് മുൻപ് ഇന്ധനം ഒഴിവാക്കൽ ഉൾപ്പെടെയുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നെന്നാണ് വിവരം.

    ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് മലബാർ എക്സ്പ്രസ് വർക്കലയ്ക്കു സമീപം എത്തിയപ്പോഴാണ് ലഗേജ് ബോഗിയിൽ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്.