വിവാഹനിശ്ചയ ദിനത്തില്‍ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് പിറ്റേന്നു പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച അമിതവേഗത്തിലെത്തിയ കാര്‍, വിജില്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പോത്തന്‍കോട് കാട്ടായിക്കോണത്തിന് സമീപം നരിക്കലില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിജില്‍ ഇന്നലെ രാവിലെ ആറരയോടെയാണ് മരിച്ചത്. ബന്ധു അനില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങള്‍: വിജിത്ത്, വിപിന്‍. പോത്തന്‍കോട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.