കോഴിക്കോട്ട്കാരൻ കിർഗിസ്ഥാനിൽ മേജർ ജനറൽ

മലയാളിയും വ്യവസായിമായ ഷെയ്ക്ക് റാഫിക്ക് മുഹമ്മദ്  കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതനായി . മധ്യ ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരത്തിൽ ഒരു പദവി ലഭിക്കുന്ന ആദ്യത്തെ ഭാരതീയനാണ്. കോഴിക്കോട് എരവണ്ണൂർ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ  കി‌ഗിസ്ഥാൻ പ്രതിരോധ മന്ത്രി അലി മിസ്ര സ്ഥനമാനങ്ങളും അധികാര ചിഹ്നവും കൈമാറി. മുൻ പ്രസിഡൻ്റ് കുർമാൻബെക്ക് സാലിയെവിച്ച് ബാക്കിയെവ് ആയി അടുത്ത ബന്ധം പുലർത്തുന്ന റഫിക്കിന് ആദര സൂചകമായി കിർഗിസ്ഥാൻ പൗരത്വം നേരത്തെ നൽകിയിരുന്നു.

ഗൾഫ് മേഘലയിൽ ഗാമോൺ എന്ന പേരിലുള്ള വൻ വ്യവസായിക ഗ്രൂപ്പിൻ്റെ അധിപനാണ്  റഫീക്ക് . കിർഗിസ്ഥാൻ പ്രസിഡൻ്റിൻ്റെ പ്രത്യക ഉപദേഷ്ഠാവാണ്.രാജ്യത്തിനായുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുതിയ അംഗീകാരം ലഭിച്ചത്.

മത്സ്യ തൊഴിലാളിയായ അബ്ദുൾ ഹമീദിൻ്റെയും ഫീത്തിമയുടെയും  മകനായി ജനിച്ച  റഫീക്ക് ആറാം ക്ളാസ് വരെ പഠിച്ചത്    എരവണ്ണൂരിൽ തന്നെയാണ് .ഇരുപതാം വയസിൽ നാട് വിട്ട് മുംബൈക്ക് പോയി അവിടെ വെച്ച് കച്ചവടത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ചു.പീന്നീട് ഗൾഫിലെത്തി.ഇറാൻ ജിവിതത്തിനിടയിൽ പിന്നീട് കിർഗിസ്ഥാൻ പ്രസിഡൻ്റ് ആയ കുർമാൻബെക്ക് സാലിയെവിച്ച് ബാക്കിയെവ്നെ കണ്ട് മുട്ടി ഇത് ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവായി മറുകയായിരുന്നു.

റഫീക്കിൻ്റെ ബിസിനസ് ബന്ധങ്ങളും കഴിവും കിർഗിസ്ഥാനിൽ വൻ വിദേശ നിക്ഷേപങ്ങൾക്ക് വഴി വെച്ചു ഇത് കണക്കിലെടുത്താണ് പുരസ്ക്കാരം ലഭിച്ചത്.

നാട്ടുകാർക്കിടയിൽ റാഫി എന്നറിയപ്പെടുന്ന റഫീക്കിന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത്