രാജ്യത്ത് 24 മണിക്കൂറിനിടെ 11039 കോവിഡ് കേസുകൾ; പകുതിയിലധികവും കേരളത്തിൽ

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

ന്യൂഡൽഹി: രാജ്യത്ത് കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്ന്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസത്തിനിടെ 11,039 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കേരളത്തിൽ നിന്നു മാത്രം 5716 കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 1,07,77,284 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,04,62,631 പേർ രോഗമുക്തി നേടി. നിലവിൽ 1,60,057 പേരാണ് ചികിത്സയിൽ തുടരുന്നത്.                                      ഇതുവരെ 1,54,596 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്സിനേഷൻ ദൗത്യത്തിലും രാജ്യം മുന്നിൽ തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യം എന്നു വിശേഷിപ്പിച്ചാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ഡിസബംർ 17ന് ആരംഭിച്ച ഒന്നാം ഘട്ടത്തിൽ ഇതുവരെ 41,38,918 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.                                                       രോഗവ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ഇപ്പോൾ പ്രതിദിന കണക്ക് ആയിരത്തിൽ താഴെയായെങ്കിലും കേരളത്തിൽ അത് അയ്യായിരത്തിന് മുകളിലാണ്.