‘പി.എസ്.സി 1.59 ലക്ഷം പേർക്ക് നിയമന ശുപാര്‍ശ നല്‍കിട; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

    തിരുവനന്തപുരം: എൽ.ജി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഉദ്യോഗാർഥികളുടെ താൽപര്യത്തിനു വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സർക്കാരിനെതിരെയുള്ള എല്ലാ അപവാദ പ്രചരണങ്ങളും കുത്സിത നീക്കങ്ങളും  പൊളിഞ്ഞപ്പോൾ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി നിയമനം സംബന്ധിച്ച കണക്കുകളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

    ആരോപണത്തെ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർ ഉയർത്തുന്ന ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

    ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്. പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    പോലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. 2016-20 കാലയളവില്‍ എല്‍ഡിക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്‍കി. 2011-16 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഈ സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഈ സര്‍ക്കാരിന്റെ കാലത്ത് 13086 പേരെ പോലീസില്‍ നിയമിക്കാന്‍ നടപടിയെടുത്തു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഏപ്രില്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് ശരിയല്ല. കൂടുതല്‍ ആളുകള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 4012 ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സർക്കാർ 3113 റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പൊലീസിൽ 13,825 നിയമനം നടന്നു. യുഡിഎഫ് കാലത്ത് 4791 നിയമനമാണ് നടന്നത്. എൽഡി ക്ലാർക്കായി 19,120 പേർക്കു എൽഡിഎഫ് സർക്കാർ നിയമനം നൽകി. യുഡിഎഫ് കാലത്ത് 17,711 മാത്രം. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ് ഇത്രയും നിയമനം നടത്തിയത്. വിവിധ വകുപ്പുകളിൽ പത്തു വർഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയതെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥിരപ്പെടുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എൽഡിഎഫ് സർക്കാർ 1,57,909 നിയമന ശുപാർശ പിഎസ്‌സിക്കു നൽകി. 27,000 സ്ഥിരം തസ്തിക ഉൾപ്പെടെ 44,000 പുതിയ തസ്തിക സൃഷ്ടിച്ചു. കഴിഞ്ഞ യുഡിഎഫ് കാലത്തേക്കാൾ നിയമനവും നിയമന ശുപാർശയും നടപ്പാക്കി.

    കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്. ഇത്തരം നിയമനം നടന്ന ഒരിടത്തും പിഎസ്.സി വഴി ആളെ നിയമിക്കാന്‍ കഴിയില്ല. അതൊന്നും പി.എസ്.സിക്ക് വിട്ട തസ്തികകളല്ല. പി.എസ്.സിക്ക് നിയമനം വിട്ട വകുപ്പിലോ സ്ഥാപനത്തിലോ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല.ഇത് ഒരു ഉദ്യോഗാർത്ഥികളെയും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.