കുവൈത്തിലേക്ക് ഇന്നു മുതൽ എല്ലാ രാജ്യത്തുനിന്നുള്ളവര്‍ക്കും നേരിട്ട് പ്രവേശിക്കാം; ക്വാറന്റീൻ നിർബന്ധം

    കുവൈത്ത് സിറ്റി: ഫെബ്രുവരി 21 മുതല്‍ കുവൈത്തില്‍ എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാം. ഇതു സംബന്ധിച്ച അനുമതി നൽകിയതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.

    അതേസമയം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.  കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.

    ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരും ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.