പുതുവര്‍ഷാഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ അക്രമിക്കപ്പെട്ടത് വസ്ത്രധാരണം മോശമായതിനാല്‍ -ജി. പരമേശ്വര

 

കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രധിഷേധം ശക്തമാകുന്നു

ബംഗ്ളൂരുവിൽ പുതുവര്‍ഷ ആഘോഷത്തിനിടയില്‍ സ്ത്രീകള്‍  ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രതികരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.  യുവതലമുറയുടെ പാശ്ചാത്യ വേഷരീതീയാണ്  എല്ലാത്തിനും കാരണമെന്നും ഇത്തരത്തിൽ വേഷം ധരിച്ചാൽ അവർ പ്രതികരണങ്ങൾ നേരിടാൻകുടി ബാധ്യസ്തരാണുമെന്നാണ് മന്ത്രി ജി പരമേശ്വര പറഞ്ഞത്. ബംഗലൂരുവിലെ എംജി റോഡില്‍ നടന്ന ആഘോഷത്തിൽ പങ്കെടുത്ത  സ്ത്രീകൾക്കാണ് ലൈംഗിക അതിക്രമത്തിന്  ഇരയായാകേണ്ടി വന്നത്.   കേന്ദ്രസര്‍ക്കാർ സംഭവത്തെ അപലപിച്ചിരുന്നു

കര്‍ണാടക മന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണെന്നും  ശക്തമായി അപലപിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജ്ജു അഭിപ്രായപ്പെട്ടു.

പൊലീസ് സാന്ന്യധ്യത്തിലാണ് ആക്രമികൾ അഴിഞ്ഞാടിയത്  സ്ത്രീകള്‍ക്ക് നേര്‍ക്ക് ലൈംഗിക അതിക്രമങ്ങളും ഉപദ്രവവും അശ്ലീല പദപ്രയോഗങ്ങളും  പീഡനവും സഹിക്കാതെ  ചിലർവ വനിത പൊലീസിനരികിലേക്കെത്തി അഭയം തേടുകയും ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അതിക്രമങ്ങള്‍ തടയാനും പൊലീസിന് കഴിഞ്ഞില്ല.

ഈ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിടെയാണ് പോലീസിൻ്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി മോശം പ്രതികരണം നടത്തിയത്.