ഫെഫ്ക ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണികൃഷ്ണനെയും പ്രസിഡന്റായി സിബി മലയിലിനെയും തെരഞ്ഞെടുത്തു. കൊച്ചി വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗത്തിലാണ് നിലവിലെ ജനറല്‍ സെക്രട്ടറിയായ ഉണ്ണികൃഷ്ണന്‍ തുടരാനും പ്രസിഡന്റായി സിബി മലയിലിനെ തെരഞ്ഞെടുക്കാനും തീരുമാനിച്ചത്. പ്രസിഡന്റായിരുന്ന സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സ്ഥാനം ഏറ്റതിനെ തുടര്‍ന്നാണ് ഭാരവാഹികളെ മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ തുടരണമെന്ന് എല്ലാവരും ആവശ്യപ്പെടുകയായിരുന്നു.

 

..