പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കൊവിഡ്

നടി പൂര്‍ണ്ണിമയ്ക്കും ഭര്‍ത്താവും സംവിധായകനും ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ ശാന്തനു ഭാഗ്യരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ താന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ശാന്തനു അറിയിച്ചു.

‘എന്റെ മാതാപിതാക്കള്‍ ഭാഗ്യരാജിനും പൂര്‍ണ്ണിമ ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ സ്റ്റാഫ് ഉള്‍പ്പടെ ഞങ്ങളെല്ലാവരും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ടെസ്റ്റ് ചെയ്യുക’ എന്നാണ് ശാന്തനു ട്വീറ്റ് ചെയ്തത്.