ബാങ്കുകള്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ മാത്രം, വര്‍ക്ഷോപ്പുകള്‍ ശനി,ഞായര്‍ മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊണ്ട് കൊവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവര്‍ത്തിക്കാവൂ എന്നും ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വര്‍ക്ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.