‘ആശങ്കയുടെ വകഭേദമെന്ന്’ തരം തിരിച്ചിരിക്കുന്ന B.1.617 ‘ഇന്ത്യൻ വകഭേദം’ ആയി WHO ബന്ധപ്പെടുത്തിയിട്ടില്ല

    ന്യൂ ഡൽഹി, മെയ് 12, 2021

    നിരവധി മാധ്യമങ്ങൾ B.1.617 ആഗോള-തലത്തിൽ ആശങ്കയുടെ വകഭേദമായി (‘variant of global concern’) ലോകാരോഗ്യ സംഘടന തരം തിരിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ചില മാധ്യമങ്ങൾ B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

    ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം ആണ്.

    WHO അതിന്റെ 32 പേജ് അടങ്ങുന്ന റിപ്പോർട്ടിൽ എവിടെയും B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്നു പറയുന്നില്ല. അത് മാത്രമല്ല, ഈ വിഷയത്തിൽ എവിടെയും ‘ഇന്ത്യൻ’ എന്ന് വാക്ക് പോലും പരാമർശിച്ചിട്ടില്ല.