മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസയുമായി ഗവര്‍ണര്‍; വീട്ടിലെത്തി സമ്മാനം നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ സമ്മാനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഗവര്‍ണര്‍ ആശംസകള്‍ അറിയിച്ചത്. സമ്മാനമായി പേനയും നല്‍കി.

ഉച്ചഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പിണറായി വിജയന്‍  ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പിണറായി വിജയന്റെ എഴുപത്തിയാറാം പിറന്നാള്‍ ആണിന്ന്.