സൗദിയില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

    റിയാദ്: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണമെന്നും സൗദി. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ്  സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിന്‍വലിക്കുന്ന സമയത്ത്  രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സഹായകമാകുന്ന പ്രഖ്യാപനമാണ് സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.