സഞ്ജയ് കൗൾ IAS കെ‌ എഫ്‌ സി – സി.എം.ഡി. ആയി ചുമതലയേറ്റു

2001 കേരള കേഡർ ഐ‌ എ‌ എസ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ‌ എഫ്‌ സി) ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി 01.06.2021 ന് ചുമതലയേറ്റു. കേരള സർക്കാരിന്റെ പോർട്സ് / ധനകാര്യ വകുപ്പ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആഭ്യന്തര / വിജിലൻസ് സെക്രട്ടറി, കെ.എസ്.ഐ.ഡി.സി   മാനേജിംഗ് ഡയറക്ടർ, കെൽ‌ട്രോൺ ചെയർമാൻ, ട്രാവൻകോർ കൊച്ചി സിമൻറ്സ് ലിമിറ്റഡ് (ടിസിസി) ചെയർമാൻ, സെയിൽ-SCL ചെയർമാൻ, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നി പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.