കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക “ധർമ്മ ഐക്യു”- മത്സരത്തിനു അപേക്ഷ ക്ഷണിച്ചു

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധർമ്മ ചോദ്യോത്തര മത്സരമായ ധർമ്മ ഐ ക്യു വിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു. വൈദിക ദർശശനങ്ങളെ പറ്റിയും ഹൈന്ദവ ധർമ്മത്തെ പറ്റിയും ഭാരതത്തെ പറ്റിയും കേരളത്തെ പറ്റിയും ഉള്ള പ്രശ്നോത്തരി ഓൺലൈൻ വഴിയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളിൽ വൈദിക ദർശശനങ്ങളെ പറ്റിയുള്ള പഠനം ആത്മ വിശ്വാസം നേടിയെടുക്കുവാനും ഹൈന്ദവ ധർമ്മത്തെ പറ്റിയുള്ള പഠനം ഉയർന്ന ചിന്താഗതി ഉള്ള മികച്ച പൗരന്മാർ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ആണ്, കെ എച്ച് എൻ എ ആദ്ധ്യാത്മിക വേദി ഈതരത്തിൽ ഉള്ള ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ (9 to12 ഗ്രേഡ്) , മിഡിൽ സ്കൂൾ (6 to 8 ഗ്രേഡ്), എലിമെന്ററി (3 to 5  ഗ്രേഡ്) എന്നീ മൂന്ന് വിഭാഗങ്ങളിലായി ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് www.dharmaiq.org എന്ന വെബ്‌സൈറ്റ് വഴി റെജിസ്റ്റെർ ചെയ്യാവുന്നതാണ്. കൂടാതെ വെബ്‌സൈറ്റ് സന്ദർശിച്ചു സാമ്പിൾ ടെസ്റ്റ് എടുക്കാവുന്നതുമാണ്.

2017 മാർച്ച് അഞ്ചാം തീയതിയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കെ എച് എൻ എ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മത്സരത്തിലെ വിജയികൾക്ക് അവാർഡ് കൂടാതെ പ്രതേക സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്ത കെ എച്ച് എൻ എ കോ-ഓർഡിനേറ്ററേയോ അല്ലെങ്കിൽ info@dharmaiq.org എന്ന ഇമെയിൽ വഴിയോ ബന്ധപെടുക.