ജിഷ്ണുവിനെ മാനേജ്‌മെന്റ് കൊലപ്പെടുത്തിയതോ?

ശരീരത്തില്‍ നിറയെ മറിവുകള്‍

മൂക്കില്‍ ചോര കട്ടപിടിച്ചനിലയില്‍

മുന്‍മന്ത്രി പുത്രന്‍ പെരുമാറുന്നത് ഗുണ്ടകളെ പോലെയെന്ന് അധ്യാപകരും

രാജീവ് എഴുത്തച്ഛന്‍

തിരുവില്വാമല: നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ പാമ്പാടി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥി ആത്ഹത്യയില്‍ അഭയം തേടിയതിന് പിന്നില്‍ മാനേജ്‌മെന്റിന്റെ ക്രൂരത.
കോപ്പിയടിച്ചത് പിടിച്ചതിലുള്ള മനോവിഷമത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടിലായിരുന്നു കോളജ് അധികൃതര്‍ എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിയുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ജിഷ്ണുവിനെ മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്നും അതിന്റെ പാടുകള്‍ ശരീരത്തിന്റെ പലഭാഗത്തുമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദ്ദനമേറ്റത്. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ടെന്നും ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. ഇക്കാര്യം മൃതദേഹത്തില്‍ വ്യക്തമായി കാണാം.

വൈസ്പ്രിന്‍സിപ്പലിന്റെ മുറിയില്‍വച്ച് വിദ്യാര്‍ഥിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞിരുന്നത്. ഉപദേശിച്ചാല്‍ ശരീരത്തില്‍ എങ്ങനെയാണ് മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ടാവുകയെന്നതാണ് സഹപാഠികളുടെ സംശയം. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ആണ് ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.14080045_864382317027690_4641041699484179072_n

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പലും മുന്‍മന്ത്രി വിശ്വനാഥന്റെ മകനും പി.ഐര്‍.ഒയുമായ സഞ്ജിത്ത് വിശ്വനാഥനും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്നാണ് ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയത്. ഇവിടെ വച്ചാണ് ജിഷ്ണു ക്രൂര മര്‍ദ്ദനത്തിനിരയായതെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്.

മാനേജ്‌മെന്റിന്റെ നെറികേടുകള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതും ഈ കോളജില്‍ പതിവാണ്. ഇതിനായി ഇടിമുറി പോലും കാമ്പസില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണാ വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നതിന് നേൃത്വ നല്‍കുന്നത് കോളേജ് പിആര്‍ഒ ആയ സഞ്ജിത്ത് വിശ്വനാഥനാണെന്നും ആരോപണമുണ്ട്. ഇതിനായി ഇയാള്‍ക്ക് പ്രത്യേക ഗുണ്ടാസംഘമുണ്ടെന്ന് കോളജിലെ മുന്‍കാല അധായപകരും സാക്ഷ്യപ്പെടുത്തുന്നു. വിദ്യാര്‍ഥികളോടുള്ളതിനേക്കാള്‍ വളരെ പരുഷമായാണ് അധ്യാപകരോട് പോലും സഞ്ജിത്ത് പെരുമാറുന്നത്. പല അധ്യാപകര്‍ക്കും ഇയാളെ ഭയമാണ്. ഇയാളെ പേടിച്ച് കോളജിലെ ജോലി ഉപേക്ഷിച്ചവരും നിരവധിയാണ്.

ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നാളെ കോളജിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.