സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി; അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി

    കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ (എഫ്.സി.സി) നിന്നും സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാന്‍ സഭ കോടതി ശരിവച്ചു. പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വത്തിക്കാന്റെ തീരുമാനം. എഫ്.സി.സി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആണ് വത്തിക്കാന്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.

    അതേസമയം, സിസ്റ്റര്‍ ലൂസി കാരയ്ക്കാല മഠത്തില്‍ നിന്നും പുറത്തുപോകണമെന്ന് കാണിച്ച എഫ്.സി.സി മാനന്തവാടി െപ്രാവിന്‍സ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ അപേക്ഷ നല്‍കിയിരുന്നു. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ച്് പുറത്താക്കാനുള്ള നീക്കത്തിന് സ്റ്റേ നേടിയിരുന്നു.