കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 36.89 കോടിയിൽ അധികം പേർക്ക്  

ന്യൂ ഡൽഹി, ജൂലൈ 9, 2021

ഇന്ന് രാവിലെ 7 മാണി വരെയുള്ള താൽകാലിക കണക്ക് പ്രകാരം, കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 36.89 കോടിയിൽ അധികം (36,89,91,222) പേർക്ക്. 18 മുതൽ 44 വയസ്സ് പ്രായമുള്ളവരുടെ ഇടയിൽ ഇതുവരെ നൽകിയത് 11.18 കോടിയിൽ (11,18,32,803) അധികം ഡോസുകൾ ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ, 40 ലക്ഷം (40,23,173) വാക്സിൻ ഡോസുകൾ നൽകി.

വാക്സിനേഷൻ യജ്ഞത്തിന്റെ 174-ആം ദിവസം (ജൂലൈ 8, 2021), മൊത്തം 40,23,173 വാക്സിൻ ഡോസുകൾ നൽകിയതിൽ, 27,01,200 പേർക്ക് ആദ്യ ഡോസും, 13,21,973 പേർക്ക് രണ്ടാമത്തെ ഡോസും ആണ്.

ഇന്നലെ 18 മുതൽ 44 വയസ്സ് പ്രായമുള്ളവരുടെ ഇടയിൽ, 20,31,634 വാക്സിനുകൾ ആദ്യ ഡോസായും, 1,79,901 രണ്ടാം ഡോസായും ആണ് നൽകിയത്. ഇതുവരെ, ഈ പ്രായക്കാർക്ക് ഇടയിൽ 37 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലായി, മൊത്തം 10,84,53,590 പേർക്ക് ആദ്യ ഡോസും, 33,79,213 പേർക്ക് രണ്ടാം ഡോസും നൽകി. ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ 50 ലക്ഷത്തിൽ അധികം ആദ്യ ഡോസ് വാക്സിനായി ഈ പ്രായക്കാർക്കിടയിൽ നൽകി കഴിഞ്ഞു. കേരളത്തിൽ ഈ വിഭാഗത്തിൽ, 21,54,695 പേർക്ക് ആദ്യ ഡോസും, 1,05,506 പേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു.