സിനിമാ സമരത്തെ ട്രോളുന്നു..

തിരുവനന്തപുരം: ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങള്‍ സമരത്തെ തുടര്‍ന്ന് പെട്ടിയിലായതിനെ തുടര്‍ന്ന് പ്രേക്ഷകര്‍ സിനിമാക്കാരെ ട്രോളുന്നു. ക്രസ്മസ് റിലീസായ പല ചിത്രങ്ങളും വിഷു റിലീസിലേക്ക് മാറ്റിവച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന് സിനിമകളുടെ പേരും മാറ്റിയെന്നാണ് ട്രോളില്‍ പറയുന്നത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വിഷുവിനെത്തുമ്പോള്‍ കണിക്കൊന്ന പൂത്തപ്പോളാകും! സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ കണ്ണന്റെ കൈനീട്ടങ്ങളായി.

പൃഥ്വിരാജിന്റെ ഇസ്ര രാധയാകും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കണ്ണന്റെ വല്യച്ഛനാകും. ഇനി ഈ പടങ്ങളൊക്കെ വിഷുവിന് റിലീസാകാതെ ബക്രീദിനാണെങ്കിലോ? മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഈന്തപ്പഴം കുലയ്ക്കുമ്പോഴും  ജോമോന്റെ സുവിശേഷം മമ്മദൂട്ടിയുടെ  ബാങ്കുവിളിയും എസ്ര നബീസയും ഗ്രേറ്റ് ഫാദര്‍  ബല്യാപ്പയുമാകും.