രാഷ്‌ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി രജനീകാന്ത്‌

    രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്ന്‌ വ്യക്തമാക്കി നടന്‍ രജനീകാന്ത്. “രജനി മക്കള്‍ മന്‍ട്രം’ പിരിച്ചുവിട്ടു.

    രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്‌ട്രീയ പാർട്ടിയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു.അതേസമയം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും  അദ്ദേഹം അറിയിച്ചു.                                                                              അതേസമയം രജനീകാന്തിന്റെ ഉറ്റ അനുയായി തമിഴരുവി മണിയൻ നേരത്തെ രാഷ്ട്രീയ പ്രവേശത്തനോട് പ്രതികരിച്ചത് ഇങ്ങനെയാണ്, ‘രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞിട്ടില്ല, രജനി മക്കൾ മൻട്രം (ആർ‌എം‌എം) പിരിച്ചുവിട്ടിട്ടുമില്ല. നാളെ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞാൽ ഗാന്ധിയ മക്കൾ ഇയക്കം അദ്ദേഹവുമായി സഹകരിക്കും. രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചില്ലെങ്കിൽ അത് ഒരു സഹോദരസംഘടനയായി തുടരും.അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രാഷ്ട്രീയ സംഘടന സംബന്ധിച്ച് രജനികാന്തിന്‍റെ പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്.