ടോക്കിയോ ഒളിമ്പിക്സ് 2020 നുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ്/പങ്കാളിത്തം എന്നിവ അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല സമിതി യോഗത്തിൽ ശ്രീ അനുരാഗ് ഠാക്കൂർ അധ്യക്ഷത വഹിച്ചു

ന്യൂഡൽഹി, ജൂലൈ 12, 2021

ടോക്കിയോ ഒളിമ്പിക്സ് 2020 നുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ്/പങ്കാളിത്തം എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഉന്നതതല സമിതിയുടെ ഏഴാമത് യോഗത്തിൽ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ അധ്യക്ഷത വഹിച്ചു. യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ നിഷിത് പ്രമാണികും യോഗത്തിൽ സന്നിഹിതനായിരുന്നു.
ലോകോത്തര പരിശീലനവും ടോക്കിയോ ഒളിമ്പിക്സിന് തിരഞ്ഞെടുത്ത കളിക്കാർക്കുള്ള സൗകര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തു.

#Cheer4India കാമ്പയിന്റെ പുരോഗതിയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കൂടാതെ, ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ജൂലൈ 13 ന് വൈകുന്നേരം 5.00-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കായികതാരങ്ങളുമായി സംവദിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളെക്കുറിച്ചും ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ദൂരദർശനിലും വിവിധ ഗവണ്മെന്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.