സുഹൃത്തുക്കളെ അടിച്ചുകൊന്ന യുവാവ് പൊലീസിൽ കീഴടങ്ങി

തിരുവനന്തപു‌രം: ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി.തിരുവനന്തപുരം മാറനല്ലൂരിൽ അരുൺ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുൺ രാജിന്‍റെ സുഹൃത്തുക്കളായ സന്തോഷ്, സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.                                                            കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.രണ്ടുപേരും ക്വാറി തൊഴിലാളികളാണ്.