ദേശീയ പതാക തലകീഴായി പകുതിയോളം ഉയർത്തി,തിരിച്ചിറക്കി

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ പതാക തലകീഴായി പകുതിയോളം ഉയർത്തി, അബദ്ധം പറ്റിയത് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു.തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായാണ് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചത്. മുതിർന്ന നേതാവ് ഒ രാജഗോപാൾ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്താണ്   കെ സുരേന്ദ്രൻ പതാക ഉയർത്തിയത്.ഉടൻ തന്നെ പതാക തിരിച്ചിറക്കി, ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.                                                                                                  അതിനിടെ സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥൻ രംഗത്തെത്തി.      എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് “no other flag or bunting should be placed higher than or above or side by side with the National Flag”- ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം. ഫേസ്ബുക്ക് പോസ്റ്റിൽ ശബരീനാഥൻ ചൂണ്ടിക്കാട്ടി.