ബലിയും ” ബലി ” യും (കവിത -ബാലേട്ടൻ)

നല്ല നാളുകൾ തന്നനാടിതിൻരാജാവിനെ
തള്ളിയതെന്തേകുള്ളൻപാതാള
പ്പതനത്തിൽ?
എല്ലാനേരവുമോർക്കുമെന്നിലിചോദ്യത്തിനി
ന്നില്ലപോൽ, ലഭിച്ചീലയുത്തരമിന്നേവരെ

തെല്ലഹങ്കാരം ബലിയ്ക്കുണ്ടായി പോലും വിശ്വ,
മില്ലാർക്കുംപാലിയ്ക്കുവാൻബലവും വിവേകവും ?
കില്ലു ചൊല്ലുകയല്ല, ധർമ്മമായ് നൽകീലയോ
തെല്ലുമേമടിയാതെ,തനുവും
മഹാരാജൻ ?

ചൊല്ലെഴും ദേവേന്ദ്രൻ്റെ യധമ സ്വഭാവമാം
ചൊല്ലിൽ വീണുവോ? ദേവദേവനും ? മഹാത്ഭുതം!
ഇല്ലിനി, പ്രകാശിപ്പതില്ലയീ ലോകം തിട്ടം
നല്ലതു ചൊല്ലുന്നോൻ്റെ ‘കണ്ഠത്തിൽ വീഴാം ഖഡ്ഗം !